സ്‌പെയിനും ജർമനിയും ഒരു ഗ്രൂപ്പിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ

ഫുട്‌പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്‌പെയിനും ജർമനിയും ഖത്തർ ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ. കളിക്കളത്തിൽ പൊടിപാറുമെന്ന് ഉറപ്പ്. ബ്രസീൽ ഗ്രൂപ്പ് ജി-യിലും അർജന്റീന ഗ്രൂപ്പ് സി-യിലുമാണ്. ( fifa world cup group list )
ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു പ്രഖ്യാപനം. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പുകൾ ഇങ്ങനെ :
ഗ്രൂപ്പ് A- ഖത്തർ, ഹോളണ്ട്, നെതർലൻഡ്, സെനഗൽ, ഇക്വഡോർ
ഗ്രൂപ്പ് ബി – ഇംഗ്ലണ്ട്, യുഎസ്, ഇറൻ
ഗ്രൂപ്പ് സി- അർജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി – ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ – സ്‌പെയിൻ, ജർമനി, ജപ്പാൻ
ഗ്രൂപ്പ് എഫ്- ബെൽജിയം, ക്രൊയേഷ്യ, മൊറോക്ക
ഗ്രൂപ്പ് ജി – ബ്രാസീൽ, സ്വിറ്റ്‌സർലാൻഡ്, സെർബിയ
ഗ്രൂപ്പ് എച്ച് – പോർച്ചുഗൽ, യുറുഗ്വേ, ദക്ഷിണകൊറിയ, ഖാന
Read Also : ‘ഹയ്യാ ഹയ്യാ’; ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
നവംബർ 21 നാണ് ഉദ്ഘാടന മത്സരം. 60,000 സീറ്റുകളുള്ള അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്. ഫൈനൽ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജിൽ ദിവസവും നാല് മത്സരങ്ങൾ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങൾ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.
ഫുട്‌ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്റെ പേര്. ട്രിനിഡാഡ് കർഡോന,ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഖത്തർ ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നവും പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലൻ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഭാഗ്യചിഹ്നം പുറത്തുവിട്ടത്.