‘എന്തൊരു ചൂട്’ ഹൈദരാബാദിൽ മൃഗങ്ങൾക്ക് വരെ എസി

വേനൽ ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. കടുത്ത ചൂടിൽ രക്ഷതേടാൻ സാധ്യമായ മാർഗങ്ങളെല്ലാം പയറ്റുകയാണ് വിവിധ സംസ്ഥാനങ്ങൾ. മനുഷ്യർ മാത്രമല്ല മൃഗങ്ങളും പൊള്ളുന്ന വെയിലിൽ നിന്ന് അഭയം തേടുകയാണ്. പതിവ് തെറ്റിക്കാതെ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്ക് വേനൽക്കാലത്ത് മൃഗങ്ങളെ സംരക്ഷിക്കാൻ എസി സംവിധാനം ഒരുക്കിയിരിക്കുകയാണ്.
പക്ഷികളും ഉരഗങ്ങളും ഉൾപ്പെടെ ഏകദേശം 2,000 ഇനം വന്യമൃഗങ്ങൾ സുവോളജിക്കൽ പാർക്കിലുണ്ട്. 195ൽ അധികം ഇനങ്ങളുള്ള പാർക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കുകളിലൊന്നാണ്. വേനൽക്കാലം വെള്ളക്കടുവകളെയും പക്ഷികളെയും കൂടുതലായി ബാധിക്കും. തുറന്ന ഇടങ്ങളിൽ വിഹരിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേകം നടപടികൾ കൈക്കൊള്ളണം. താപനില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ മാർച്ച് ആദ്യവാരം മുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായി പാർക്ക് അധികൃതർ പറഞ്ഞു.
മാംസഭുക്കുകൾക്കും കുരങ്ങുകൾക്കും കൂളറുകൾ സ്ഥാപിച്ചു. വേനൽക്കാലത്ത് മൃഗശാല അധികൃതർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തും. വെറ്റിനറി വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. തണ്ണിമത്തൻ, കസ്തൂരി തണ്ണിമത്തൻ, സിട്രസ് പഴങ്ങൾ തുടങ്ങിയ പഴങ്ങളാണ് മൃഗങ്ങൾക്ക് നൽകുന്നത്. കൂടാതെ ബി കോംപ്ലക്സ്, ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസ് (ORS) പോലുള്ള താപനില പ്രഭാവം കുറയ്ക്കാൻ സഹായിക്കുന്ന വേനൽക്കാല മരുന്നുകളും നൽകും.
Story Highlights : Hyderabad zoo uses cooling systems to protect animals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here