Advertisement

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; ഇന്ത്യൻ നായയെ ദത്തെടുത്ത് കനേഡിയൻ ദമ്പതികൾ

April 1, 2022
4 minutes Read

വളർത്തുമൃഗങ്ങൾ നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അതിൽ ഏറെ മനുഷ്യരോട് അടുത്ത് നിൽക്കുന്നത് നായ്ക്കൾ തന്നെയാണ്. നമ്മുടെ വിശ്വസ്തരും വാത്സല്യമുള്ളവരും നമ്മുടെ സംരക്ഷകരുമായി അവർ മാറുന്നു. പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ സുഹൃത്താണ് നായകൾ. തെരുവു നായകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന നിരവധി സംഘടനകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ത്യൻ നായയെ ദത്തെടുത്ത കനേഡിയൻ ദമ്പതികളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇന്ത്യയിൽ നിന്ന് അങ്ങ് കാനഡയിലേക്ക് പറന്നിരിക്കുകയാണ് ഈ നായ. കാനേഡിയൻ ദമ്പതികളായ ഹവിലാ ഹെഗർ, സ്റ്റീഫൻ എന്നിവർ ചേർന്നാണ് നായയെ ദത്തെടുത്തിരിക്കുന്നത്. അവൾക്ക് അവർ ഇൻഡി എന്നാണ് പേരിട്ടിരിക്കുന്നത്. കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലേക്കാണ് ഇന്ത്യയിൽ നിന്ന് ഈ ഓമനയെ അവർ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ പുതിയ അതിഥിയെ കണ്ടുമുട്ടിയതിന്റെ ഹൃദയ സ്പർശിയായ വീഡിയോ ഹവില ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ അവരെ പ്രശംസിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചെറിയ നായക്കുട്ടി ആയിരിക്കുന്ന സമയത്ത് ഇൻഡിക്ക് ഒരു അപകടം പറ്റിയിരുന്നു. അവളുടെ കാലിനും വാലിനും ഗുരുതരമായി പരിക്കേറ്റു. അവളുടെ വാൽ ഒരിക്കലും പഴയതുപോലെ ആയില്ല എന്നും വാൽ ഛേദിക്കപ്പെട്ടു എന്നും, എങ്കിലും ഇപ്പോൾ അവൾക്ക്ക് ഭംഗിയുള്ള ചെറിയ കുറ്റി വാൽ ഉണ്ട് എന്നും ഹവില കുറിച്ചു. ഇന്ത്യയുടെ ഇൻഡി അവർക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും സുരക്ഷിതമായ സ്ഥലത്തു പ്രിയപെട്ടവർക്കൊപ്പം.

Story Highlights: Indian Dog Flies Across The World To Her Forever Home After Being Adopted By Canadian Couple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top