സർക്കാരിന്റെ പുതിയ മദ്യനയം വഞ്ചനാപരമാണ്; മദ്യ നയത്തിന് എതിരെ ലത്തിൻ സഭ

സംസ്ഥാനത്തെ പുതിയ മദ്യ നയത്തിന് എതിരെ ലത്തിൻ സഭ. കെ സി ബി സിക്ക് പിന്നാലെയാണ് ലത്തിൻ സഭയും രംഗത്തെത്തിയത്. പുതിയ മദ്യനയം അപകടകരമെന്ന് കെ ആർ എൽ സി സി വിമർശിച്ചു. മദ്യ വർജനത്തിന് മുൻതൂക്കം നൽകുന്നു എന്ന് അവകാശപ്പെടുന്ന സർക്കാരിന്റെ മദ്യനയം വഞ്ചനാപരമാണ്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വർധിപ്പിക്കുന്നതാണ് പുതിയ മദ്യനയമെന്നും ലത്തിൽ സഭാ വാർത്താ കുറിപ്പിൽ പ്രതികരിച്ചു.(lathin catholic association against liquor policy)
Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ
എന്നാൽ മദ്യനയത്തെ സി.പി.ഐ എതിര്‍ത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എഐടിയുസി ആശങ്ക ഉന്നയിച്ചത് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധിയെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. കെ റെയിൽ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിധാരണ പരത്തുന്നുണ്ടെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: lathin catholic association against liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here