‘കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്’…! ട്വീറ്റുമായി മുംബൈ ഇന്ത്യന്‍സ്

ശനിയാഴ്ച നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിനായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് ട്വീറ്റുമായി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സിലെ ബേസില്‍ തമ്പിയും ഒരുമിച്ചുള്ള ഫോട്ടോയാണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ് എന്ന രസകരമായ തലകെട്ടാണ് നല്‍കിയിരിക്കുന്നത്. നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ട്വീറ്റിന് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ ഇരു താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു.
അതേസമയം മുംബൈയുടെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സൂര്യകുമാര്‍ യാദവ് മുംബൈ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. താരത്തിന്റെ കൈവിരലിനേറ്റ പരിക്ക് കാരണം ആണ് അദ്ദേഹം ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നത്. മുംബൈ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു.
Story Highlights: Mumbai Indians with a tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here