Advertisement

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; അന്വേഷണത്തിന് സ്റ്റേയില്ല

April 1, 2022
Google News 2 minutes Read
no stay for syro malabar sabha land deal case

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടിസ് നല്‍കി. സര്‍ക്കാരിന്റെ മറുപടി കൂടി തേടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പള്ളിവക സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയില്ലെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു.

Read Also : സിറോ മലബാര്‍ സഭാ ഭൂമിയിടപാട്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെയും ചോദ്യം ചെയ്ത് കൊണ്ടാണ് കര്‍ദിനാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights: no stay for syro malabar sabha land deal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here