Advertisement

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

April 1, 2022
2 minutes Read

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ജില്ലാ പ്രസിഡന്റ്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. നിലവിൽ മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻറാണ് അബ്ബാസലി ശിഹാബ് തങ്ങൾ. സാദിഖലി ശിഹാബ് തങ്ങളുടെ സഹോദരനാണ്.(Panakkad Abbasali Shihab Thangal-Malappuram district president Muslim League)

Read Also : ‘സിൽവർ ലൈൻ ഉപേക്ഷിക്കേണ്ടിവരും’; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി

എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻറായി തങ്ങൾ പ്രവർത്തിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായാണ് തങ്ങൾ പദവി ഏറ്റെടുക്കുന്നത്. ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായത്.

മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങളും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങളും പദവിയിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന വാർത്തയുണ്ടായിരുന്നു.

Story Highlights: Panakkad Abbasali Shihab Thangal-Malappuram district president Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top