ജലാംശം നിറഞ്ഞ പഴങ്ങൾ, ധാതുക്കൾ, കൂളറുകൾ; വേനലിനെ അതിജീവിക്കാൻ മൃഗങ്ങൾക്കായി സജ്ജീകരണങ്ങൾ…
![](https://www.twentyfournews.com/wp-content/uploads/2022/04/Untitled4.jpg?x52840)
വേനൽചൂട് കടുക്കുകയാണ്. മുൻകരുതലോടെ മുന്നോട്ടുനീങ്ങുകയാണ് നമ്മൾ. നമുക്ക് ഈ ചൂട് സഹിക്കാനാകുന്നില്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാദികൾക്കും അത് സാധ്യമല്ല എന്ന ഓർമ വേണം. കരുതലുകളിൽ അവരെയും ചേർക്കാൻ ഓർക്കണം. അതിനൊരു മാതൃകയാവുകയാണ് സൂററ്റിലെ ഈ മൃഗശാല. ഗുജറാത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മേലെയാണ്. ഈ ചൂട് മൃഗങ്ങളെയും വലച്ചിരിക്കുകയാണ്. ഈ ഉയരുന്ന ചൂടിനെ അതിജീവിക്കാൻ വേണ്ടിയാണ് മൃഗശാല അധികൃതർ വഴിയൊരുക്കിയിരിക്കുന്നത്.
സൂറത്തിലെ സർതന നേച്ചർ പാർക്കിലെയും മൃഗശാലയിലെ മൃഗശാലാ പ്രവർത്തകർ മൃഗങ്ങൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജലാംശം നിറഞ്ഞ പഴങ്ങളും കൂളറുകളും സ്പ്രിംഗളറുകളും ചുറ്റുപാടുമൊരുക്കിയിരിക്കുകയാണ്. ചൂടിനെ അതിജീവിക്കാൻ മൃഗങ്ങൾക്ക് ഒരു പരിധിവരെ ഇത് സഹായമാകും. പരിസ്ഥിതി വാസയോഗ്യമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്ന തിരക്കിലാണ് ഇവർ. മാതൃകാപരമായ ഇവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആളുകൾ. ഒപ്പം മറ്റു മൃഗശാലകളിലും ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ജ്വലിക്കുന്ന കൊടുംവേനലിലെ അതിജീവിക്കാൻ ഇത്തരം മാർഗങ്ങൾ കൂടിയേ തീരൂ. ജലസമൃദ്ധമായ പഴങ്ങൾ, മൾട്ടിവിറ്റമിൻ ഭക്ഷണങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങളും ഇവയിൽ ഉൾപെടുത്തിയിട്ടുണ്ട്. സിംഹം, കരടി മുതലായ കൂടുതൽ ജലാംശം ആവശ്യമുള്ള മൃഗങ്ങൾക്ക് പ്രത്യേക ജലസംഭരണികളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ 3-4 മണിക്കൂറിലും അവ തണുത്ത വെള്ളം കൊണ്ട് ചൂട് നിയന്ത്രിക്കുന്നുണ്ട്.
കൂടാതെ പക്ഷികളോടെ ആരോഗ്യം നിലനിർത്താനും ചൂടിനെ അതിജീവിക്കാനുമായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേനലിനെ മുന്നിൽ കണ്ട് നേരത്തെ തന്നെ ഈ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.
Story Highlights : Surat zoouses-cooler and fruits to protect animals
![](https://www.twentyfournews.com/wp-content/uploads/2022/04/image-1.png?x52840)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here