Advertisement

മലപ്പുറം മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷുഹൈബ് പിടിയില്‍

April 2, 2022
2 minutes Read

മലപ്പുറം മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നത് ഷുഹൈബും അബ്ദുള്‍ മജീദുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. (malappuram councilor murder main accused arrested)

വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത ശേഷം ജലീലിനെ ആക്രമിക്കുകയായിരുന്നു.

പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു പിന്നീട് പൊലീസ് കണ്ടെത്തിയത്.

Story Highlights: malappuram councilor murder main accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top