Advertisement

മാര്‍പ്പാപ്പ യുക്രൈനിലേക്ക്?; സന്ദര്‍ശനം സജീവ പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

April 2, 2022
2 minutes Read

റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുക്രൈന്‍ സന്ദര്‍ശനം സജീവ പരിഗണനയിലാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മാര്‍പ്പാപ്പ പുറത്തുവിട്ടിട്ടില്ല.

മാള്‍ട്ട സന്ദര്‍ശനത്തിനിടെയാണ് മാര്‍പ്പാപ്പ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചന നല്‍കിയത്. യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2020 മെയ് മാസത്തിലാണ് മാര്‍പ്പാപ്പ മാള്‍ട്ട സന്ദര്‍ശനം പദ്ധതിയിട്ടിരുന്നത്. പിന്നീട് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈ യാത്ര നീണ്ടുപോകുകയായിരുന്നു.

യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’… എന്ന വാക്കുകളായിരുന്നു യുദ്ധത്തിനെതിരെ മാര്‍പ്പാപ്പ മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നത്.

Story Highlights: Pope Francis says visit to Ukraine is ‘on the table.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top