9 സിനിമകളിൽ അഭിനയിച്ച മാസ്റ്റർ ഗ്യാൻ ശശി തരൂരോ?; രഹസ്യം പുറത്തുവിട്ട് തിരക്കഥാകൃത്ത്

ശശി തരൂര്‍ ബാലതാരത്തെ അവതരിപ്പിച്ച അപൂര്‍വ്വ ചിത്രം പുറത്ത് വിട്ട് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. സ്‌കാം 1992: ദി ഹര്‍ഷദ് മേത്താ സ്‌റ്റോറി, മുംബൈ സാഗ, റാണാ നായ്ഡു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് വൈഭവ് വിശാല്‍. ട്വിറ്ററിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്ത വൈഭവ് വിശാൽ, അതിൽ ബാലതാരമായി അഭിനയിച്ചിരിക്കുന്നത് ശശി തരൂരാണെന്ന് അവകാശപ്പെട്ടു. ചലച്ചിത്ര എഴുത്തുകാരൻ വൈഭവ് വിശാൽ ട്വിറ്ററിൽ പങ്കുവച്ച ഒരു സിനിമാസ്റ്റില്ലാണ് ‘ഏപ്രിൽ ഫൂൾ’ ചർച്ചകൾക്ക് വഴിയൊരുക്കിയത്.(shashi tharoor act in film as child artist)
Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…
‘ശശി തരൂർ ബാലതാരമായി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ ഗ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സ്‌ക്രീൻ നാമം. 9 ഹിന്ദി, മലയാളം സിനിമകളിൽ അഭിനയിച്ചു. ജയിലർ സിനിമയിലെ ഗീത ബാലിക്ക് ഒപ്പമുള്ള ഒരു സ്റ്റില്‍ പങ്കുവയ്ക്കുന്നു’ – അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് ഈ ചിത്രം വീണ്ടും കാണാൻ പറ്റിയ ദിവസമാണെന്നും എന്നും കുറിച്ചു.
എന്നാൽ വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്നും ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ എന്നാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ശശി തരൂർ ജനിച്ച് രണ്ടു വർഷത്തിന് ശേഷം 1958 ലാണ് ‘ജയിലർ’ ചിത്രം പുറത്തിറങ്ങിയത്. 1954 ൽ പുറത്തിറങ്ങിയത്.1954 ൽ പുറത്തിറങ്ങിയ ഫെറി എന്ന സിനിമയിൽ നിന്നുള്ളതാണ് സ്റ്റിൽ എന്നും ബാലതാരം ബാബുവാണെന്നും ചില അന്വേഷണങ്ങൾ വന്നു. പിന്നാലെ, ഇത് ഒരു തമാശ മാത്രമാണെന്ന് ശശി തരൂരും വ്യക്തമാക്കി.
Story Highlights: shashi tharoor act in film as child artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here