Advertisement

ക്രമസമാധാനം തകര്‍ക്കരുതെന്ന് പാക് സുപ്രിംകോടതി; പ്രതിപക്ഷത്തിന്റെ ഹര്‍ജിയില്‍ നാളെ വാദം

April 3, 2022
Google News 2 minutes Read
dont disrupt law and order Pakistan Supreme Court

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. നാളെ കോടതി വിശദമായ വാദം കേള്‍ക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറ്റോര്‍ണി ജനറലിനും സുപ്രിംകോടതി നോട്ടിസ് അയച്ചു. പ്രതിപക്ഷത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം. നിലവിലെ അവസ്ഥയെ ആരും മുതലെടുക്കരുതെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കാനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് തീരുമാനിച്ചത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറുടെ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വച്ചത്.

Read Also : റഷ്യ സന്ദർശിച്ചതിൽ അമേരിക്കയ്ക്ക് അമർഷം: ഇമ്രാൻ ഖാൻ

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. തെരെഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാന മന്ത്രിയായി തുടരും. നാടകീയ സംഭവങ്ങള്‍ക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്.

Story Highlights: dont disrupt law and order Pakistan Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here