റഷ്യ സന്ദർശിച്ചതിൽ അമേരിക്കയ്ക്ക് അമർഷം: ഇമ്രാൻ ഖാൻ

പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കാണാൻ താൻ റഷ്യ സന്ദർശിച്ചതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഒരു പ്രബലരാജ്യത്തിന് അമർഷമുണ്ടായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . അമേരിക്കയെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വതന്ത്ര വിദേശനയമാണ് പാക്കിസ്താന് ആവശ്യം. പ്രബലരാജ്യങ്ങളോടുള്ള ആശ്രിതമനോഭാവമാണു രാജ്യത്തിന്റെ ളർച്ചയ്ക്കു തടസമാകുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്നിനെതിരെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24നു പ്രസിഡന്റ് പുട്ടിനെ കാണാൻ ഇമ്രാൻ ഖാൻ മോസ്കോയിലെത്തിയിരുന്നു.
അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചത്തിന് പിന്നാലെ ഇന്ത്യയെ പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു . ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയാണ് ഖാന്‍ വാനോളം പുകഴ്ത്തിയത്. രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് പാകിസ്താൻ നല്ലതായിരുന്നു’: ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ
അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെയാണ് ഇമ്രാൻ ഖാൻ സൂചിപ്പിച്ചത്. ഇന്ത്യക്ക് സ്വതന്ത്രമായ ഒരു നിലപാട് വിദേശ ബന്ധങ്ങളുടെ കാര്യത്തില്‍ ഉണ്ടെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണ്-അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഇമ്രാൻ ഖാന്‍ പറഞ്ഞു.
Story Highlights: Powerful nation angry with my Russia trip, Imran khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here