Advertisement

100 ബില്യണ്‍ ക്ലബ്ബിലേക്ക് ഗൗതം അദാനി

April 3, 2022
1 minute Read
Gautam Adani to 100 billion club

100 ബില്യണ്‍ ക്ലബ്ബിലേക്ക് കയറി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇതോടെ ആഗോള സൂചികയില്‍ അദാനി പത്താം സ്ഥാനത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അംബാനി പതിനൊന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച് അദാനിയുടെ നൂറ് ബില്യണിലേക്കുള്ള യാത്രയില്‍ 23.5 ബില്യണ്‍ സ്വന്തമാക്കിയത് ഈ വര്‍ഷം മാത്രമാണ്. ഇതേ കാലയളവില്‍ അംബാനി തന്റെ ആസ്തിയില്‍ 9.03 ബില്യണ്‍ ഡോളറാണ് കൂട്ടിച്ചേര്‍ത്തത്. തുറമുഖം, ഖനി, ഹരിത ഊര്‍ജം ഉള്‍പ്പെടെയുള്ള വ്യാവസായിക മേഖലകളില്‍ വലിയ നിക്ഷേപമുള്ള ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഉടമ കൂടിയാണ്.

Read Also : ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്

ടെസ്ലയുടെ ഇലോണ്‍ മസ്‌ക് 273 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികനായി തുടരുമ്പോള്‍ 188 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ആമസോണിന്റെ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്തുള്ളത്.

Story Highlights: Gautam Adani to 100 billion club

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top