കൊച്ചി ഐഎഫ്എഫ്‌കെ: കൂഴങ്കല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും: നെടുമുടി വേണുവിനും ആദരം

കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് പുരസ്‌കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. സുവര്‍ണചകോരം, രജതചകോരം പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ 14 ചിത്രങ്ങളാണ് മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കുന്നത് .
26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ കൂഴങ്കല്‍, ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ നിഷിദ്ധോ ഉള്‍പ്പെടെ പതിനാല് ചിത്രങ്ങളാണ് മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയന്‍ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യന്‍ ചിത്രം 107 മദേഴ്‌സ്, ഫ്രാന്‍സില്‍ നിന്നുള്ള ബെര്‍ഗ്മാന്‍ ഐലന്‍ഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയന്‍ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓര്‍ ലൂണി പോണ്‍, ഇറാനിയന്‍ ചിത്രം ബെല്ലാര്‍ഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Read Also : ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി
നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തില്‍ വിടപറയും മുന്‍പേ, മധുജ മുഖര്‍ജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങളും മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന കൊച്ചി രാജ്യന്തര ചലച്ചിതമേള ഏപ്രില്‍ അഞ്ചിന് അവസാനിക്കും.
Story Highlights: kochi iffk third day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here