Advertisement

തിരൂരിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്ഥാപിച്ചു

April 3, 2022
2 minutes Read

തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി തെക്കുംമുറി എന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കല്ലുകൾ കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു.(krail survey post rooted ldf)

ആ പിഴുത് മാറ്റിയ കല്ലുകളാണ് വീണ്ടും എൽ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചത്. തെക്കുംമുറിയിലെ തോട്ടുങ്കൽ അവറാൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുനസ്ഥാപിച്ചത്. ഇതിനോട് ചേർന്ന സ്ഥലത്താണ് റെയിൽവേ ട്രാക്കും. ഈ പ്രദേശത്താണ് എൽ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കല്ലുകൾ പുനഃസ്ഥാപിച്ചത്.

Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്നയാളാണ് തോട്ടുങ്കൽ അവറാൻകുട്ടി. അദ്ദേഹത്തിന്റെ സമ്മതത്തോടെ സ്ഥാപിച്ച കല്ലുകളാണ് യുഡിഎഫ് ബിജെപി നേതൃത്വം പിഴുത് മാറ്റിയതെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. ഉടമസ്ഥർ പൂർണ സമ്മതത്തോടെ വിട്ടുകൊടുത്ത സ്ഥലമാണ്.
യുഡിഎഫ് രാഷ്ട്രീയ സമരത്തിന്റെ പേരിൽ കല്ലുകൾ പിഴുത് മാറ്റുന്നു എന്നും ജില്ലയിലെ സിപിഐഎം നേതാക്കൾ വ്യക്തമാക്കി.

അതേസമയം എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം, ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.

ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പറയുന്നു . പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.

Story Highlights: krail survey post rooted ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top