ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു; ഇസഹാക്കിന് ഉമ്മ കൊടുത്ത് ഭാവന, ചിത്രം വൈറൽ

നടി ഭാവനയ്ക്ക് ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ചിത്രത്തോടൊപ്പം ഹൃദമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഇസഹാക്കിനെ കൈയിലെടുത്ത് ഭാവന ഉമ്മ നൽകുന്നതാണ് ചിത്രത്തിലുള്ളത്.
‘‘ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ’’– ചാക്കോച്ചൻ കുറിച്ചു.
ഭാവനയുടേയും ഇസഹാക്കിന്റേയും ഈ ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തു. സ്നേഹം അറിയിച്ചുള്ള നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോബോബന്റെയും പ്രിയയുടെയും 17-ാം വാർഷികം ആഘോഷിച്ചത്
മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങളും അതിനൊപ്പം ചാക്കോച്ചൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
Story Highlights: cops search for man who pointed laser beam at landing aircraft