ജിനൂസ് അക്കാദമിയുടെ ബ്രാൻഡ് അംബാസിഡറായി ഭാവന

ജിനൂസ് അക്കാദമിയുടെ ബ്രാൻഡ് അംബാസിഡറായി ഭാവന. വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന നിരവധി കുട്ടികളുടെ സ്വപ്നം സാക്ഷാൽക്കരിച്ചു നൽകിയ പരിശീലന കേന്ദ്രമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജിനൂസ് അക്കാദമി. പ്രവർത്തനമാരംഭിച്ചിട്ട് രണ്ട് വർഷം തികയുന്ന ഈ വേളയിൽ ഒട്ടനവധി നേട്ടങ്ങളും, പുതിയ പരിഷ്‌കാരങ്ങളുമായി അടിമുടി മാറാനൊരുങ്ങുകയാണ് ജിനൂസ് അക്കാദമി. ( actress bhavana jinus academy brand ambassador )
ഫെബ്രുവരി 29 ന്, എറണാകുളം, ഗ്രാൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ജിനൂസ് അക്കാദമിയുടെ ബ്രാൻഡ് അംബാസഡറായ ഭാവനയുടെ സാനിധ്യത്തിൽ പുതിയ ലോഗോയും, പരസ്യ ചിത്രവും പ്രകാശനം ചെയ്തു. ബ്രാൻഡിങ്ങിലും, പരസ്യ ചിത്രങ്ങളിലും, ഇനി ഭാവനയായിരിക്കും ജിനൂസ് അക്കാദമിയുടെ മുഖമായി ഉണ്ടാകുക. ഭാവനയെന്ന നടിയുടെ താരമൂല്യവും, കരുത്തും, അക്കാദമിക്ക് ഒരു മുതൽക്കൂട്ടാകും. ജിനൂസ് അക്കാദമിയുടെ സ്ഥാപകരും മാനേജിംഗ് ഡയറക്ടർമാരുമായ ജിനു ടാലന്റിന്റെയും, ടാലൻറ് വർഗീസിന്റെയും ആരോഗ്യരംഗത്തെ പ്രവർത്തിപരിചയവും, വ്യത്യസ്തമായ പഠനരീതിയുമാണ് ജിനൂസിനെ വേറിട്ട് നിർത്തുന്നത്.
ഓൺലൈൻ ക്ലാസുകൾക്ക് പുറമെ സ്ഥാപനത്തിൽ നേരിട്ടുള്ള ക്ലാസ്സുകളും ലഭ്യമാണ്. ഐഇഎൽടിഎസ്, ഒഇടി തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന ജിനൂസ് അക്കാദമി സ്‌പോക്കൺ ഇംഗ്ലിഷ്, ജർമൻ, പിടിഇ, സിബിടി, ഒഎസ്‌സിഇ എന്നീ കോഴ്‌സുകളും നൽകുന്നുണ്ട്.
Story Highlights: actress bhavana jinus academy brand ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here