Advertisement

‘കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്’ കെ റെയിൽ വിഷയത്തിൽ വി മുരളീധരന് മറുപടിയുമായി മുഹമ്മദ്‌ റിയാസ്

April 3, 2022
3 minutes Read

കെ റെയിൽ സിൽവർലൈൻ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയിൽ വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി മുഹമ്മദ്‌ റിയാസ്. കുതിരാൻ വിഷയത്തിലും സംസ്ഥാനത്തെ എതിർക്കുന്ന നടപടി വി മരളീധരനിൽ നിന്നുണ്ടായി. (need to stand with the people of kerala mohammadriyaz)

അന്നും കേരളത്തിൽ നിന്നുള്ള മന്ത്രിമാർ മറുപടി പറഞ്ഞിട്ടില്ല എന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. വികസനവിഷയത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. വികസന കാര്യത്തെകുറിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

വി മുരളീധരനെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും രം​ഗത്തെത്തിയിരുന്നു . വി മുരളീധരൻ സംസ്ഥാന സർക്കാർ വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താൻ പോകുന്നു. ഇത് വളരെ മോശം കാര്യമാണ് എന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

Story Highlights: need to stand with the people of kerala mohammadriyaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top