പള്ളിത്തര്‍ക്കം: സര്‍ക്കാരിന്റെ ഇടപെടല്‍ ഏകപക്ഷീയമെന്ന ആരോപണവുമായി ഓര്‍ത്തഡോക്‌സ് സഭ

പള്ളിത്തര്‍ക്ക വിഷയത്തിലെ സര്‍ക്കാരിന്റെ ഇടപെടല്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭാ പള്ളികളില്‍ രാവിലെ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രമേയം വായിച്ചു. സുപ്രിംകോടതി വിധി ഉണ്ടായിട്ടും നിയമനിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയത് ഭരണഘടനാ ലംഘനമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ജനാഭിപ്രായം തേടുന്നത്. കുത്സിത നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിഷേധ പ്രമേയത്തിലൂടെ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കോടതിവിധി മറികടക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന ആരോപണം. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊതുജനാഭിപ്രായം തേടുന്നത് കോടതിയോടുള്ള അവഹേളനമാണ്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ ദുരുദ്ദേശപരവും പക്ഷപാതപരവുമാണെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.
Read Also : ഭൂമി തരംമാറ്റല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
പള്ളിത്തര്‍ക്കത്തിലെ സുപ്രിംകോടതിയുടെ വിധി പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച് നടപ്പാക്കാമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്റെ തീരുമാനം. കോടതി നടപടികള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജനാഭിപ്രായം തേടുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വിമര്‍ശിച്ചു.
വിധി നടപ്പിലാക്കുന്നതില്‍ ഇരുസഭകളുമായി ധാരണയായെന്ന ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലം കളവാണെന്നും സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
Story Highlights: orthodox church against government on church dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here