Advertisement

ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്: ചതുർരാഷ്ട്ര ടി-20 പരമ്പര ആശയം മുന്നോട്ടുവച്ച് പിസിബി

April 3, 2022
Google News 1 minute Read

ചതുർരാഷ്ട്ര ടി-20 പരമ്പര ആശയം മുന്നോട്ടുവച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താനൊപ്പം ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ആശയമാണ് പിസിബി ചെയർമാൻ റമീസ് രാജ ഐസിസിക്ക് മുന്നിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത ആഴ്ച ദുബായിൽ നടക്കുന്ന ഐസിസി ബോർഡ് മീറ്റിംഗിൽ റമീസ് രാജ ഈ ആശയം അവതരിപ്പിക്കും.

പിസിബിയുടെ കണക്കുകൂട്ടൽ പ്രകാരം 650 മില്ല്യൺ യുഎസ് ഡോളർ (ഏകദേശം 5000 കോടി രൂപ) ആവും പരമ്പരയിൽ നിന്ന് ലഭിക്കുന്ന വരുമാനം. ഐസിസിയ്ക്കും പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകൾക്കും ഇതിൽ പരമ്പരയിൽ നിന്ന് വലിയ ലാഭമുണ്ടാവും. പരമ്പരയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വലിയ വിഹിതം അസോസിയേറ്റ് രാജ്യങ്ങൾക്കും ലഭിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി പരമ്പര നടത്താനാണ് പിസിബിയുടെ ശ്രമം. പരസ്പരം ഒരു തവണയാവും ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകൾ ഏറ്റുമുട്ടുക.

ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. 2013ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്.

ഇന്ത്യയും പാകിസ്താനും അവസാനം കളിച്ചത് 2020 ടി-20 ലോകകപ്പിലാണ്. മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുൽ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീൻ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

Story Highlights: PCB proposed quadrangular tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here