വിഷം കലർത്തിയ കേക്കും മദ്യവും; റഷ്യൻ സൈനികരെ കൊലപ്പെടുത്തി യുക്രൈൻ പൗരന്മാർ

വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രൈൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം. റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേക്കുകളിൽ വിഷം കലർത്തി സൈനികർക്കു നൽകുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ മറ്റൊരു സംഭവത്തിൽ വിഷം കലർന്ന മദ്യം കുടിച്ച 500 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എല്ലാ അർഥത്തിലും യുക്രൈൻ പൗരന്മാർ റഷ്യയ്ക്കെതിരേ ശക്തമായ ചെറുത്തു നിൽപ്പ് നടത്തുകയാണെന്ന് ഇതിൽ നിന്ന് വ്യക്തം.
Story Highlights: Ukrainian citizens kill Russian troops by feeding them poisoned cake and alcohol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here