രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന നേതാക്കളെ കാണും

തെലങ്കാനയിലെ പാർട്ടി നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുകയും. നെല്ല് സംഭരണ വിഷയവും യോഗത്തിന്റെ പ്രധാന അജണ്ടയിൽ ഉണ്ടാകും.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി തെലങ്കാന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന.
Story Highlights: Rahul Gandhi to meet Telangana Congress leaders today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here