Advertisement

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

April 5, 2022
1 minute Read

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കർപ്പൂരം കത്തിച്ചത്. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാൻസ് വുമണാണ് കർപ്പൂരം കത്തിച്ചത്.

Read Also : വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയായി കേരളം…

ഹോർമോൺ ചികിത്സയുടെ ഭാഗമായി ട്രാൻസ് വുമണിന് ചികിത്സ നടക്കുന്നതിനിടയിൽ മാനസികമായി ചില പ്രശ്നങ്ങളുണ്ടായി. ഈ ഘട്ടത്തിൽ ട്രാൻസ്‌വുമണിന് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാൻസ് വുമണുകൾ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയിൽ കർപ്പൂരം കത്തിക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Cruelty to transgender Woman Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top