Advertisement

12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി

April 5, 2022
Google News 1 minute Read
fuel price hike 5-4-22

രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും.

കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് 43 പൈസയും കൂടിയിരുന്നു.

Story Highlights: fuel price hike 5-4-22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here