കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, എസ്ആർപി പി.ബി അംഗത്വത്തിൽ തുടരില്ല; ഇ പി ജയരാജൻ

പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. എസ് രാമചന്ദ്രൻ പിള്ള പി.ബി അംഗത്വത്തിൽ തുടരില്ല. പ്രായപരിധി നിബന്ധന കർശനമായും നടപ്പാക്കും. കേരളത്തിൽ നിന്ന് കൂടുതൽ പ്രതിനിധികൾ പി.ബി യിൽ എത്താൻ സാധ്യതയുണ്ട്. പൊളിറ്റ്ബ്യുറോയിൽ എത്താനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും പാർട്ടിയുടെ എളിയ പ്രവർത്തകൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. (k rail will not be discussed in party congres e p jayarajan)
കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, അതൊരു പാർട്ടി നയരൂപീകരണ വേദിയാണ്. പാർട്ടിയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള രാഷ്രീയ ഉള്ളടക്കം തീരുമാനിക്കുന്ന വേദിയാണ്. ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തിലാണ്. മറ്റ് പാർട്ടിയിൽപ്പെട്ടവർ പോലും പാർട്ടി കോൺഗ്രസ് നന്നായി പോകാൻ വേണ്ടി സഹകരിക്കുന്നുണ്ട്. പാർട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാർട്ടി കോൺഗ്രസ്. കെ വി തോമസ് പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് വിവരങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ കത്ത് കൊടുക്കലും കത്തിന് പുല്ലു വില പോലും കൊടുക്കാത്തതും ഒക്കെ സ്വാഭാവികമാണ്. ഇന്ത്യയിലെവിടെയെങ്കിലും കോൺഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട ഘടകമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
Story Highlights: k rail will not be discussed in party congres e p jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here