വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമന്‍ മലയാളികളടെ പ്രിയങ്കരിയാകുന്നത്. പിന്നീട് പ്രണയകാലം, കോളജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ വിമലാ രാമന്‍ എന്ന നടി മലയാള സിനിമാ രംഗത്ത് ചുവടുറപ്പിച്ചു.
ഓസ്‌ട്രേലിയന്‍ സ്വദേശിയായ വിമലാ രാമന്‍ 2004ലെ മിസ് ഓസ്‌ട്രേലിയ കൂടിയാണ്. മോഡലിംഗ്, അഭിനയം എന്നിവയ്‌ക്കൊപ്പം ബാസ്‌ക്കറ്റ് ബോളിലും വിമലാ രാമന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് റായ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുപ്പരിവാളന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Story Highlights: vimala raman and vinay rai getting married soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here