Advertisement

ഒരുപാട് വാട്ട്‌സ്ആപ്പ് ഗൂപ്പുകളിലേക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാറുണ്ടോ? ഈ പതിവ് നിര്‍ത്താന്‍ സമയമായി

April 5, 2022
2 minutes Read

വ്യാജവാര്‍ത്തകളും ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തയാറാക്കുന്ന അശാസ്ത്രീയമായ സന്ദേശങ്ങളും വേഗത്തില്‍ പരക്കുന്നത് വാട്ടസ്ഗ്രൂപ്പുകളിലൂടെയാണെന്ന ആക്ഷേപം മെറ്റ ദീര്‍ഘകാലമായി നേരിട്ടുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണം ഒന്നാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ് വാട്ടസ്ആപ്പ്. ഇനി മുതല്‍ ഓരോ മെസേജും വായിച്ചുതീരുന്നതിനുമുന്‍പേ നിരവധി ഗ്രൂപ്പുകളിലേക്ക് ഒറ്റ ടച്ചില്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ലെന്ന് സാരം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ മാറ്റം പ്രാവര്‍ത്തികമായിക്കഴിഞ്ഞു. (WhatsApp restricts forward messages to groups)

ഒരു സന്ദേശവും ഇനി ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ലെന്ന് വാട്ട്‌സ്ആപ്പ് ട്രാക്കര്‍ വാബെറ്റാഇന്‍ഫോയാണ് കണ്ടെത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.22.7.2ലും ഐഒഎസ് വേര്‍ഷന്‍ 22.7.0.76ലും ഈ നിയന്ത്രണമുണ്ട്.

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോര്‍വേഡ് ചെയാന്‍ സാധിക്കില്ലെങ്കിലും എത്ര വ്യക്തികളുടെ ചാറ്റ് ബോക്‌സിലേക്കും മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിനും നിയന്ത്രണമില്ല. നിങ്ങളുടെ ബോധ്യങ്ങള്‍ക്കും യുക്തിയ്ക്കും സത്യമെന്ന് തോന്നുന്ന മെസേജുകള്‍ മാത്രം ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ മതിയെന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. 2018ല്‍ മെസേജുകള്‍ ഒരേ സമയം ഫോര്‍വേഡ് ചെയാനാകുന്ന ഗ്രൂപ്പുകളുടെ എണ്ണം വാട്ടസ്ആപ്പ് അഞ്ചായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കൊണ്ട് വ്യാജവാര്‍ത്തകള്‍ തടയാന്‍ സാധിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ പുതിയ നിയന്ത്രണം.

Story Highlights: WhatsApp restricts forward messages to groups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top