ഇന്ത്യയിലെ നിരോധനം ടിക്ടോക്കിനെ തളർത്തിയില്ല; മറ്റു രാജ്യങ്ങളിൽ ഇന്നും താരമായി ടിക്ടോക്…

ഇന്ത്യയിൽ യുവാക്കൾക്കിടയിൽ വളരെയേറെ സ്വീകാര്യത ലഭിച്ച ആപ്പായിരുന്നു ടിക്ടോക്. ഇന്ത്യയിൽ പെട്ടെന്നുള്ള ടിക്ടോക്കിന്റെ നിരോധനവും ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ നിരോധനം ടിക്ടോക്കിനെ കാര്യമായി ബാധിച്ചില്ല എന്നതാണ് വസ്തുത. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ഫേസ്‌ബുക്കിനേക്കാൾ മുന്നിലാണ് ടിക്ടോക്. മറ്റു രാജ്യങ്ങളിൽ ടിക്ടോക്കിന്റെ ഉപയോഗം വർധിക്കുകയാണ് ചെയ്തത്. റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നത് പ്രകാരം 2022 ആദ്യ പാദത്തിൽ ആപ്പിളിന്റെ ആപ് സ്റ്റോറിലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പും ഏറ്റവുമധികം വരുമാനം കൊയ്യുന്ന ആപ്പും ടിക്‌ടോക് ആണ്. 2020 ജൂണിലായിരുന്നു ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചിരുന്നത്. ഇന്ത്യയിലെ ടിക്ടോക്കിന് ഏറെ പ്രചാരമുള്ള സമയത്തായിരുന്നു ടിക്ടോക്കിന്റെ നിരോധനം.
2022 ആദ്യ പാദത്തില്‍ 821 ദശലക്ഷം ഡോളറാണ് ടിക്ടോക് സ്വന്തമാക്കിയത്. ഗൂഗിൾ കഴിഞ്ഞാൽ ആപ്പ് സ്റ്റോറിൽ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ടിക്ടോക്. രണ്ട് ആപ് സ്റ്റോറുകളിലുമായി ടിക്‌ടോക്ക് 187 ദശലക്ഷം തവണ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ടു എന്നാണ് സെന്‍സര്‍ ടവറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഐഒഎസില്‍ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ആന്‍ഡ്രോയിഡില്‍ ടിക്‌ടോക് മൂന്നാം സ്ഥാനത്താണുള്ളത്. മെറ്റാ കമ്പനിയുടെ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്‌ബുക്കുമാണ് ഒന്നും രണ്ടും സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്.
Read Also: 78.9 ശതമാനം വീടുകളിലും സൈക്കിളുകൾ; ഇന്ത്യയുടെ സൈക്കിൾ നഗരമായി പശ്ചിമ ബംഗാൾ…
2021 ൽ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം ആളുകൾ ഡൌൺലോഡ് ചെയ്ത ആപ്പ് ഫേസ്‌ബുക്ക് ആയിരുന്നെങ്കിൽ ഇത്തവണ അത് ഇൻസ്റ്റാഗ്രാം ആണ്. ആദ്യമായി ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആളുകളുടെ കണക്കിലാണ് ഇന്‍സ്റ്റ 125.8 ദശലക്ഷം ഡൗണ്‍ലോഡുകളുമായി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Story Highlights: India and the US are among the five countries with the world’s deadliest roads