Advertisement

കേന്ദ്രം മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണം; കേന്ദ്ര ഭക്ഷ്യ, പെട്രോളിയം മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജി ആര്‍ അനില്‍

April 6, 2022
Google News 2 minutes Read

മണ്ണെണ്ണ വിലവര്‍ധന സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡിയിലുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഭക്ഷ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായും മന്ത്രി ജി ആര്‍ അനില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തില്‍ കൂടുതല്‍ ജയ അരി ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

Story Highlights: Center should increase the kerosene quota g r anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here