ക്രിമിനൽ നടപടി ബിൽ; അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ ലോക്സഭയിൽ തർക്കം

ക്രിമിനൽ നടപടി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ തർക്കം. ബിൽ പൂർണമായും നിയമ വിരുദ്ധമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചപ്പോൾ നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്നാണ് അമിത് ഷാ വിശദീകരിച്ചത്. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022 പാർലമെന്റിൽ അവതരിപ്പിച്ചത്.
ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. എന്നാല്‍ ബില്ല് ജനവിരുദ്ധമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ വിമര്‍ശിച്ചിരുന്നു. അതേ സമയം കുറ്റവാളികളുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
Read Also : രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി
അക്രമികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശമുണ്ടെന്നും ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുൻപോട്ട് നയിക്കുകയാണ് ചെയ്യുന്നതെന്നുമാണ് അമിത്ഷായുടെ വിശദീകരണം. ബില്ല് പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് കോടതിയെ സഹായിക്കും. ശാസ്ത്രത്തിന്റേയും സമയത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ് ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല്. ബില്ലിൽ അതിനാവശ്യമായ വ്യവസ്ഥകളാണുള്ളത്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ബില്ലിനെ ന്യായീകരിച്ചത്.
Story Highlights: Criminal Procedure Bill; Controversy in Lok Sabha between Amit Shah and Binoy Vishwam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here