സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. നായനാർ അക്കാഡമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കളാഴ്ച്ച പുലർച്ചെ കണ്ണൂരിലെത്തി. ബംഗാളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ എത്തിക്കൊണ്ടിരിക്കുകയാണ്. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യൻ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂർ നഗരമാകെ പാർട്ടി കോൺഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. ഏപ്രിൽ പത്തിന് ജവഹർ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം.
Read Also : സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്; അനുമതിയുണ്ടെന്ന് സിപിഐഎം
സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നിയന്ത്രിക്കുന്നത് ഏഴംഗ പ്രിസീഡിയം. പ്രിസീഡിയത്തിൽ കേരളത്തിൽ നിന്ന് പി.കെ.ബിജുവിനെ ഉൾപ്പെടുത്തി. പ്രമേയ കമ്മിറ്റിയിൽ മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസകിനേയും ഉൾപ്പെടുത്തി.
സ്വാഗത സംഘം ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഇടത് സർക്കാരിനെതിരെ എല്ലാ വലത് ശക്തികളും ഒരുമിച്ച് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സിപിഐഎമ്മിനോടുളള വിരോധമാണ്. ഇവർ നാട്ടിൽ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാർ കേരളത്തിനായി ശബ്ദമുയർത്തുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: The 23rd CPI (M) Party Congress begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here