‘മുഖ്യശത്രു ബിജെപി’; സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് വി മുരളീധരന്‍

ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന, വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് നില്‍ക്കില്ലല്ലോ, ബിജെപിയാണ് നില്‍ക്കുക.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സില്‍വര്‍ ലൈന്‍ സമരത്തില്‍ കെപിസിസി പ്രസിഡന്റിനെ കണ്ടിട്ടേയില്ല. ബിജെപിക്കാരാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നത്. ഞങ്ങള്‍ ദേശീയതയ്ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്’. വി മുരളീധരന്‍ പറഞ്ഞു.
Read Also : ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി
അതേസമയം ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കവേയാണ് ഡി രാജയുടെ പ്രസ്താവന. ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.
Story Highlights: V Muraleedharan says proud of CPIM stand about bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here