യു.എ.ഇയിൽ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തുന്നു

യു.എ.ഇയിൽ പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി അവസാനിപ്പിക്കുന്നു. ഈമാസം 11 മുതൽ വിസയ്ക്ക് പകരമായി ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാനാണ് സൗകര്യമൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പാസ്പോർട്ടിൽ താമസവിസ സ്റ്റാമ്പ് ചെയ്യുന്ന രീതി ഏപ്രിൽ 11ന് ശേഷം അവസാനിപ്പിക്കുകയാണെന്ന് പ്രാദേശിക ദിനപത്രമായ അൽഖലീജ് റിപ്പോർട്ട് ചെയ്യുന്നു.
Read Also : ഓണ്‍ലൈനിലൂടെ വിവാഹം; നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ചത് തര്‍ക്കത്തിനിടെ
ഇനിമുതൽ താമസവിസ കാണിക്കേണ്ട അവസരങ്ങളിൽ എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനക്കമ്പനികൾക്ക് എമിറേറ്റ്സ് ഐ.ഡിയും പാസ്പോർട്ട് നമ്പറും ചെക്ക് ചെയ്താൽ യാത്രക്കാരൻറെ വിസാ വിവരങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും.
നേരത്തേ, യു.എ.ഇയിൽ റെസിഡന്റ് വിസയിൽ എത്തുന്നവർ മെഡിക്കൽ പരിശോധന പൂർത്തിയാക്കി രണ്ട് മുതൽ പത്ത് വർഷത്തേക്ക് വരെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതായിരുന്നു രീതി. തുടർന്ന് എമിറേറ്റ്സ് ഐ.ഡി ലഭ്യമാക്കും. അടുത്തിടെ യു.എ.ഇ എമിറേറ്റ്സ് ഐ.ഡി കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്കരിച്ചത് പുതിയ മാറ്റങ്ങളുടെ ഭാഗമായാണെന്നാണ് വിലയിരുത്തൽ.
Story Highlights: In UAE, visa is replaced by an Emirates ID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here