രാഹുല്‍ ഗാന്ധിയുടെ മൃദു ഹിന്ദുത്വം അംഗീകരിക്കാനാവില്ല; സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം
സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ നടന്ന രാഷ്ട്രീയ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെതിരെ കേരള ഘടകത്തിന്റെ രൂക്ഷ വിമർശനം. ബി.ജെ.പിയെ ചെറുക്കാനുള്ള ശേഷി ദേശീയ തലത്തിൽ കോൺഗ്രസിനില്ലെന്ന വിമർശനമാണ് പി. രാജീവ് ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ മുൻനിർത്തി ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദൽ സാധ്യമല്ല. 5 സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ രാഷ്ട്ര നിലപാടും മൃദു ഹിന്ദുത്വവും ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : സി.പി.ഐ.എം പാർട്ടി കോൺഗ്രസ്, ചർച്ചയിൽ കേരളത്തിൽ നിന്ന് മൂന്ന് പേർ
കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. മാര്‍ച്ച് മാസത്തില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു.
നിലപാടറിയിക്കാന്‍ പത്രസമ്മേളനം വിളിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എംഎ ബേബി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കെ വി തോമസിന്റെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണെന്ന് എം എ ബേബി പറഞ്ഞിരുന്നു.
Story Highlights: Criticism against Congress in CPI (M) Party Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here