സി.പി.ഐ.എം പാർട്ടി കോൺഗ്രസ്, ചർച്ചയിൽ കേരളത്തിൽ നിന്ന് മൂന്ന് പേർ

സി.പി.ഐ.എം പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയ പൊതു ചർച്ചയിൽ കേരളത്തിൽ നിന്ന് മൂന്ന് പേർ. പി. രാജീവ്, ടി.എൻ. സീമ, കെ.കെ. രാഗേഷ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇന്ന് നടന്ന സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂവെന്നും കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.
ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമാണെന്ന അഭിപ്രായപ്രകടനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
Read Also : സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് കെ.വി. തോമസ്
അതേസമയം ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കവേയാണ് ഡി രാജയുടെ പ്രസ്താവന. ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.
അമേരിക്കന്‍ വിധേയത്വം കൊണ്ടാണ് യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ കഴിയാത്തതെന്ന് യെച്ചൂരി
പാർട്ടി കോൺഗ്രസിൽ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളം വലിയ തിരിച്ചടിയാണ് നല്‍കിയത്. മതേതരത്വ നിലപാടുകളില്‍ ഇടതുപാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു.
Story Highlights: CPI (M) Party Congress, three persons from Kerala in discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here