തീരുമാനം മാറ്റാൻ തയ്യാറായില്ലെങ്കിൽ കെ.വി. തോമസ് പാർട്ടി വിടേണ്ടി വരുമെന്ന് കൊടിക്കുന്നിൽ

സി.പി.ഐ.എമ്മിന്റെ സെമിനാറിൽ പങ്കെടുക്കാനുള്ള കെ.വി. തോമസിന്റെ തീരുമാനം കേൺഗ്രസ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ട്വന്റിഫോറിനോട് പറഞ്ഞു. തീരുമാനം മാറ്റാൻ തയ്യാറായില്ലെങ്കിൽ കെ.വി. തോമസ് പാർട്ടി വിടേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു. കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.
എഐസിസി അംഗം കെ.വി. തോമസിനെ സി.പി.എമ്മിലേക്ക് ക്ഷണിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ രംഗത്തെത്തിയിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
Read Also : സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ കെ.വി.തോമസും
സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്‍റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോയും രംഗത്തെത്തി. തോമസിനെപ്പോലെ സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുകയാണെന്നും ചാക്കോ കുറ്റപ്പെടുത്തി. വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ക്ഷണം.
Story Highlights: KV Thomas will have to leave the party; Kodikunnil mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here