Advertisement

കുര്‍ബാന ഏകീകരണം: കരിയിലിനെ തിരുത്തി സിനഡ്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവില്ല

April 7, 2022
Google News 1 minute Read

കുര്‍ബാന ഏകീകരണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവില്ല. ഈസ്റ്ററിന് മുമ്പ് അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണം. അടിയന്തരമായി ചേര്‍ന്ന സഭാ സിനഡാണ് മാര്‍ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ തള്ളിയത്. ഓശാന ഞായറാഴ്ച മാര്‍ കരിയിലിനൊപ്പം എറണാകുളം ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് കര്‍ദിനാള്‍. ബിഷപ്പ് ആന്റണി കരിയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നും സിനഡ്.

ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആന്റണി കരിയില്‍ നേരത്തെ ഇറക്കിയ സര്‍ക്കുലര്‍. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തയച്ചിരുന്നു. പുരോഹിതര്‍ക്കുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ട് ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണം എന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം. എന്നാല്‍ ഇത് ക്രിസ്മസ് വരെ നീട്ടി നല്‍കുന്നതിയിരുന്നു നേരത്തെ ഇറക്കിയ സര്‍ക്കുലര്‍. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സിനഡ് ഓശാന ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് തീരുമാനിച്ച്.

ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചിരുന്നു. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയച്ചത്. 2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണമെന്നുമായിരുന്നു കത്തിലെ നിര്‍ദ്ദേശം.

സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത് 1999ലാണ്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലും. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. ഈ രീതിയാണ് നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത്. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുതെന്നായിരുന്നു ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരുടെ പ്രധാനവാദം.

Story Highlights: Synod, Ernakulam-Angamaly Archdiocese releases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here