Advertisement

‘ബീസ്റ്റ് മോഡ്’; വിജയ് ചിത്രത്തിലെ ​ഗാനമെത്തി

April 8, 2022
Google News 1 minute Read

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബീസ്റ്റിന്റെ പുതിയ ലിറിക് വിഡിയോ പുറത്ത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണ് ബീസ്റ്റ് മോഡ്. ഗാനം ആലപിച്ചതും ചിട്ടപ്പെടുത്തിയതും അനിരുദ്ധ് രവിചന്ദറാണ്. വിവേകിന്റേതാണ് വരികൾ.

ചിത്രം ഏപ്രിൽ 13നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഏവീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് ബീസ്റ്റിൽ വിജയ് എത്തുന്നത്. ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്‌. ഏപ്രില്‍ 13ന്‌ എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. സിനിമ കാത്തിരിക്കുന്ന ആകാംഷ വർധിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്.

തമിഴിൽ കൂടാതെ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ ഗാനം യൂട്യൂബിൽ 200 ദശലക്ഷം വ്യൂസ് ആണ് സ്വന്തമാക്കിയത്. രണ്ടാമതായി പുറത്തിറങ്ങിയ ‘ജോളി ഓ ജിംഖാന’ എന്ന രണ്ടാമത്തെ ഗാനവും ഇതിനോടകം 20 മില്യൺ വ്യൂസ് യൂട്യൂബിൽ നേടിക്കഴിഞ്ഞു.

Story Highlights: Beast Third Single Beast Mode Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here