Advertisement

‘രാംദേവിന്റേയും അദാനിയുടേയും റിലയന്‍സിന്റേയും ഹലാല്‍ വ്യവസായം അവസാനിപ്പിക്കൂ’; ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

April 8, 2022
3 minutes Read

ബാബാ രാംദേവിന്റേയും, അദാനി, റിലയന്‍സ് എന്നീ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടേയും നിയന്ത്രണത്തിലുള്ള ഹലാല്‍ മാംസ വില്‍പ്പന അവസാനിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക കോണ്‍ഗ്രസ്. ഹലാല്‍ വ്യവസായത്തെ രാജ്യത്തിനെതിരായ കുറ്റകൃത്യമായി കാണുന്ന ബിജെപി വന്‍കിട ബിസിനസുകാരുടെ ഹലാല്‍ വ്യവസായം അവസാനിപ്പിച്ച് രാജ്യസ്‌നേഹം തെളിയിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് പ്രിയങ്ക് ഖാര്‍ജെയാണ് പ്രമുഖ ഭക്ഷ്യ കയറ്റുമതി കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയെ വെല്ലുവിളിച്ചത്. (congress challenged bjp to stop halal meat business of ambani and adani)

പ്രമുഖ ബിജെപി നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവര്‍ത്തകര്‍ ഹലാല്‍ മാംസം വില്‍ക്കുന്ന വ്യവസായശാലകള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഹലാല്‍ മാംസം വില്‍ക്കുന്ന ചില സ്ഥാപനങ്ങളുടെ ലിസ്റ്റ് കൂടി ഞാന്‍ നിങ്ങള്‍ക്ക് തരാം. റിലയന്‍സ്, അദാനി, ബാബാ രാംദേവ് എന്നിവരും വലിയ അളവില്‍ ഹലാല്‍ മാംസം വില്‍ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ഹലാല്‍ മാംസം കയറ്റുമതി ചെയ്യുന്നത് അവരാണ്. ഇവരെ എത്രയും വേഗം ഹലാല്‍ മാംസ വ്യവസായത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. പ്രിയങ്ക് വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, രാംദേവ് ഫുഡ് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, ഓം ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ്, ദാബര്‍ ഇന്ത്യ ലിമിറ്റഡ്, കൃഷ്ണ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്റ്റ്‌സ് ലിമിറ്റഡ് എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ണാടക കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

Story Highlights: congress challenged bjp to stop halal meat business of ambani and adani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top