Advertisement

45 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്ര ഉംറ വിസ അനുവദിക്കും

April 8, 2022
Google News 3 minutes Read

45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത്. (Free Umrah visas will also be issued to women under 45 years of age)

ഇത് പ്രകാരം പ്രായഭേദമെന്യ സ്ത്രീകൾക്ക് ഉംറ വിസ അനുവദിക്കും. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇത് സംബന്ധിച്ച വിശദീകരണം സൗദി മന്ത്രാലയം നൽകിയത്. വിദേശ വനിതകൾക്ക് അനായാസം വിസ ലഭിക്കാൻ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.

45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കു മഹ്റമിനോടൊപ്പമോ സ്ത്രീകളുടെ കൂട്ടായ സംഘത്തോടൊപ്പമോ അല്ലെങ്കിലും ഉംറ നിര്‍വഹിക്കാനായോ സൗദിയിലേക്ക് വിസ നല്‍കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം സൂചനനല്‍കി. ഇതുസംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം വ്യക്തത വരുത്തിയിട്ടുള്ളത്. മുമ്പ് 45 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു മഹ്റം ഇല്ലാതെ ഉംറ വിസ നല്‍കിയിരുന്നത്.

Story Highlights: Free Umrah visas will also be issued to women under 45 years of age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here