ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ലഖ്‌നൗ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്നാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മറികടന്നു. 52 പന്തില്‍ 80 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കിന്റെ പോരാട്ടമാണ് ലഖ്‌നൗവിനെ വിജയവര കടത്തിയത്.
അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ക്രുനാല്‍ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും മന:സാന്നിധ്യം ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചു. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 149-3, ലഖ്‌നൗ സൂപ്പര്‍ ജയന്റ് 19.4 ഓവറില്‍ 19.4 ഓവറില്‍ 155-4. നാലു കളികളില്‍ മൂന്നാം ജയത്തോടെ ലഖ്‌നൗ പോയന്റ് പട്ടികയില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഡല്‍ഹി മൂന്ന് കളികളില്‍ രണ്ടാം തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.
Story Highlights: LUCKNOW SUPER GIANTS WON BY 6 WICKETS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here