Advertisement

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് സിപിഐഎം; കരട് രാഷ്ട്രീയ പ്രമേയത്തിന് അനുമതി

April 8, 2022
Google News 3 minutes Read

കോൺഗ്രസുമായി ദേശീയ തലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് സിപിഐഎം പാർട്ടി കോൺഗ്രസ്. കോൺഗ്രസുമായുള്ള നിലപാടിൽ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചു. ഇപ്പോൾ ഭേദഗതികളിലുള്ള വോട്ടെടുപ്പ് തുടരുകയാണ്. ഉയർന്നു വന്ന ഭേദഗതികളിൽ ഭൂരിഭാഗവും അംഗീകരിച്ചു.(no alliance with congress in national level cpim party congress)

Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.

കൂടാതെ കേരളമോഡല്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പോരാടും, ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും, കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ അവ്യക്തത ഇല്ല. ബി.ജെ.പിയെ നേരിടാന്‍ രംഗത്ത് വരുന്നവരുമായെല്ലാം സഹകരിക്കുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Story Highlights: no alliance with congress in national level cpim party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here