വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

മഹാമാരികാലം നമുക്ക് നൽകിയതിൽ ചെറുതല്ലാത്ത പങ്ക് വവ്വാലിനുണ്ട്. കേരളത്തിൽ നിപ്പ വൈറസ് പടർന്നുപിടിച്ചപ്പോഴും ചൈനയിൽ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസുമെല്ലാം വവ്വാലിൽ നിന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ കൊറോണയും നിപയും മാത്രമല്ല നിരവധി തരത്തിലുള്ള മൃഗജന്യ രോഗങ്ങളുടെ ഉറവിടമാകാൻ വവ്വാലുകള്‍ കരണമായേക്കാമെന്ന് അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്ക് പിടിപെടുന്ന പകര്‍ച്ചവ്യാധികളില്‍ 75 ശതമാനവും മൃഗങ്ങളിൽ നിന്നാണ്. അവയിൽ പലതും വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്.
നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച പഠന റിപ്പോർട്ടുകൾ പങ്കുവെച്ചിരുന്നു. 2002 ൽ ഡബ്ല്യൂഎച്ച്ഒ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വവ്വാലുകളിൽ നിന്നുള്ള വൈറസുകൾ പലതരത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്നുണ്ട് എന്നാണ്. ഇതിനു പ്രധാന കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് വവ്വാലുകളുടെ പ്രതിരോധ സംവിധാനം വൈറസുകളെയും ബാക്ടീരിയകളെയും മറ്റ് അണുക്കളെയുമെല്ലാം മാസങ്ങളോളം കൊണ്ട് നടക്കാൻ ശേഷിയുള്ളതായത് കൊണ്ടാണ് എന്ന് കാണിക്കുന്നു. അതിനാല്‍ ദീര്‍ഘ കാലയളവിലേക്ക് വൈറസുകളെ പുറത്തേക്ക് വിടാന്‍ ഇവയ്ക്ക് സാധിക്കും.
മറ്റു പക്ഷിമൃഗാദികളെ വെച്ച് അപേക്ഷിക്കുമ്പോൾ വവ്വാലുകൾ അപകടകരമായ പല മൃഗജന്യ വൈറസുകളെ കൊണ്ടുനടക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. പറക്കാന്‍ കഴിയുന്ന ഏക സസ്തനിയാണ് വവ്വാല്‍. ഇതുതന്നെയാണ് ഇവർ വൈറസ് വാഹിനികൾ ആകുന്നതിന് ഒരു കാരണമായി പറയുന്നത്. പേവിഷബാധ, ഹിസ്റ്റോപ്ലാസ്‌മോസിസ്, സാല്‍മോണല്ലോസിസ്, യെര്‍സിനിയോസിസ് തുടങ്ങിയ പല മൃഗജന്യ രോഗങ്ങളുമായും വവ്വാലുകള്‍ ബന്ധപ്പെട്ടിരിക്കുന്നു.
പിഎന്‍എഎസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോർട് പ്രസിദ്ധീകരിച്ചത്. നിപ്പയും കൊറോണയും മാത്രമല്ല ഹെന്‍ഡ്ര വൈറസിന്റെയും എബോള വൈറസിന്റെയുമെല്ലാം വാഹകർ കൂടിയാണ് ഇവർ. പേന്‍, ചെള്ള് തുടങ്ങിയവ അണുക്കളെ ചിലപ്പോള്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പരത്താമെന്നും ഗവേഷകര്‍ പറയുന്നു.
Story Highlights: Other than COVID, bats host a number of other virulent zoonotic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here