Advertisement

മഹാത്മാഗാന്ധിക്ക് മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍

2 hours ago
Google News 1 minute Read

മഹാത്മാഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം വച്ച് പെട്രോളിയം മന്ത്രാലയം. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമില്ല.

“നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓർമ്മിക്കാം” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി.

Story Highlights : Petroleum ministry placed Savarkar’s picture above Gandhi controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here