ഫോണിലെ വിഡിയോകളും ചിത്രങ്ങളും വീണ്ടെടുക്കാമെന്ന് സായ് ശങ്കര്‍ ട്വന്റിഫോറിനോട്

ഫോണിലെ വിഡിയോകളും ചിത്രങ്ങളും നശിപ്പിച്ചെന്നും അത് എപ്പോള്‍ വേണമെങ്കിലും തനിക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി സായ് ശങ്കര്‍ ട്വന്റിഫോറിനോട്. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വന്ന രേഖകള്‍ താന്‍ കണ്ടിരുന്നെന്നും അതാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും. അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നു.
സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിതമായി സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.
Story Highlights: Sai Sankar says he can recover videos and pictures on phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here