Advertisement

സിന്ധുവിന്റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി

April 8, 2022
Google News 1 minute Read

ഓഫിസിൽ മാനസിക പീഡനം പരിതിപ്പെട്ട മോട്ടോർ വാഹന വകുപ്പ് ജീവക്കാരി പി എ സിന്ധു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ മാനന്തവാടി സബ് ആർടിസി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിതകുമാരിക്കെതിരെ നടപടി. ഉദ്യോഗസ്ഥയോട് അവധിയിൽ പ്രവേശിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. ഉദ്യോഗസ്ഥ അവധിയിൽ പോകണം. പ്രാഥമിക അന്വേഷണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സിന്ധുവിന്‍റെ ആത്മഹത്യയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ്ണർ പി രാജീവാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നത്. ഓഫിസിലെ ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. നിർബന്ധിത അവധിയിൽ പോയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

Read Also : സിന്ധുവിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിൻ്റെ ഡയറിയിൽ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമർശമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഓഫിസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്.

Story Highlights: sindhu’s suicide: action against junior superintendent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here