Advertisement

ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കില്ല

March 21, 2025
Google News 2 minutes Read
Minister Antony Raju reacts Bus strike

ആന്റണി രാജു എംഎല്‍എ പ്രതിയായ തൊണ്ടിമുതല്‍ കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. നിലവിലെ പ്രോസിക്യൂട്ടര്‍ കേസ് നന്നായി കൈകാര്യം ചെയ്യില്ലെന്ന് കരുതാനാവില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. സുപ്രീംകോടതി നിർദേശമനുസരിച്ച് കേസിലെ വിചാരണ തുടങ്ങിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read Also: ‘UDF സർക്കാർ ആശാവർക്കർ സ്കീം എടുത്തിരുന്നില്ല, അഞ്ച് പൈസ ഓണറേറിയം വർധിപ്പിച്ചിട്ടില്ല; LDF സർക്കാർ മാക്സിമം വർധിപ്പിച്ചു’: കെ കെ ശൈലജ

ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോ​ഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.

Story Highlights : Antony Raju accused in Thondimuthal case; No special prosecutor appointed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here