വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്; ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവിന്റെ പേര് നിർദേശിച്ചിരുന്നു, മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം പോർട്ട് കമ്മീഷനിങ് ചടങ്ങുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് തുറമുഖ മന്ത്രി വി എൻ വാസവൻ. പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ല, ചടങ്ങിൽ പങ്കെടുക്കുന്നതിനായി തന്റെ ലെറ്റർ പാഡിൽ നിന്ന് കത്ത് കൊടുത്തിട്ടുണ്ട്. പരിപാടിയിൽ ആരൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്ന് കേന്ദ്രത്തിൽ നിന്നാണ് തീരുമാനിക്കുന്നത്.
സംസാരിക്കേണ്ടവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിക്കണം എന്ന് നിർദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പ്രതിപക്ഷനേതാവിനെ നിർദേശിച്ചത് തങ്ങളാണ്. ഗവർണർ,മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ മന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി , കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ മന്ത്രി, തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, പ്രതിപക്ഷ നേതാവ്, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകളാണ് ഈ ചടങ്ങിലേക്ക് തങ്ങൾ ആലോചിച്ച് നൽകിയത്. ആരൊക്കെ വേദിയിൽ ഇരിക്കണം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാടിൻ്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനത്തിലൂടെ. യുഡിഎഫ് കാലത്ത് തുറമുഖത്തിനായി തറക്കല്ലിട്ടു എന്നത് യാഥാർഥ്യമാണ് എന്നാൽ അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിണറായി സർക്കാർ വന്നപ്പോൾ തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. നിർമാണംനിർത്തിവെക്കണമെന്ന് ഒരു ഘട്ടത്തിൽ യുഡിഎഫ് പറഞ്ഞിരുന്നു. വിഴിഞ്ഞത്തിനെതിരെ സമരങ്ങൾ വരെ ഉണ്ടായി മന്ത്രി വ്യക്തമാക്കി.
285 കപ്പലുകൾ ഇതിനകം വന്നു കഴിഞ്ഞു. വിജിഎഫ് അർഹതപ്പെട്ടത് എന്ന് ശുപാർശ ഉണ്ടായിരുന്നു എന്നിട്ടും ലോൺ എന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രത്തിന് മുന്നിൽ വീണ്ടും ഇത് ആവശ്യപ്പെടും ഉമ്മൻചാണ്ടി സർക്കാർ ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കി. ആ കരാറിൽ നമുക്ക് നഷ്ടമുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. അതിലെ ഉള്ളടക്കത്തോട് വിയോജിപ്പുണ്ടായിരുന്നു. കരാർ നിലനിർത്തി ഉള്ളടക്കം മാറ്റാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. ഇതുവരെ അദാനി യുമായുള്ള ഒരു തർക്കമോ കുടിശ്ശികയോ നിലവിലില്ല അദ്ദേഹം പറഞ്ഞു.
Story Highlights : Minister V N Vasavan reacts vizhinjam port commissioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here