സംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസ്; ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും വീണ്ടും വിളിപ്പിക്കും, സമീർ താഹിറിന് നോട്ടീസ് അയച്ച് എക്‌സൈസ്

യുവ സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും വീണ്ടും വിളിപ്പിക്കും. ചോദ്യം ചെയ്യലിന് എത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സമീർ താഹിറിന് നോട്ടീസ് അയച്ചെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷ് പറഞ്ഞു.
7 ദിവസത്തിനകം സമീർ താഹിർ എക്സൈസിന് മുന്നിൽ ഹാജരാക്കണം. സമീർ താഹിറിനെ ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും വിളിപ്പിക്കുക. ഇരുവരുടെയും അക്കൗണ്ട് വിവരങ്ങൾ എക്സൈസ് പരിശോധിക്കുകയാണ്. സംവിധായകർക്ക് കഞ്ചാവ് നൽകി എന്ന് സംശയിക്കുന്നു കൊച്ചി സ്വദേശി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും. ഇയാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും എക്സൈസ് പരിശോധിക്കും.
Read Also: പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും, രഞ്ജിത്ത് കുമ്പിടിയെ തേടി വനംവകുപ്പ്
സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ഒന്നര മാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. കഞ്ചാവ് മാത്രമല്ല മറ്റ് ലഹരികളും ഉണ്ടെന്നായിരുന്നു വിവരം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് മൂവരുടെയും കൈവശമുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
Story Highlights : Excise sends notice to Sameer Thahir in case of cannabis seizure from directors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here